കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്രമുഖ സ്വർണ്ണ മൊത്ത വില്പന കേന്ദ്രത്തിൽ റെയ്ഡ് നടന്നു. കണക്കിൽപ്പെടാത്ത തരത്തിലുള്ള സ്വർണം ജ്വല്ലറിയിൽ നിന്നും കണ്ടെടുക്കുകയും ഇതിനെ തുടർന്ന് ഒരു കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലുള്ള ഷാ ഗോൾഡിലാണ് റെയ്ഡ് നടന്നത്. കേരളത്തിലാകെ സ്വർണാഭരണങ്ങൾ മൊത്തവില്പന നടത്തിക്കൊണ്ടിരുന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. നികുതിയും പിഴയും അടക്കമാണ് ഒരു കോടി രൂപയോളം കടയിൽനിന്നും ഈടാക്കിയത്.
ജി എസ് ടി ഇന്റലിജൻസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത തരത്തിൽ 30 കോടി രൂപയുടെ വിൽപന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കടയിൽ നടന്ന പരിശോധനയിൽ സംസ്ഥാന ജി എസ് ടി വകുപ്പ് ജോയിൻ കമ്മീഷണർ ഇന്റലിജൻസ് ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമ്മീഷണർ ഇന്റലിജൻസ് എ ദിനേശ് കുമാർ, ഡെപ്യൂട്ടി കമ്മീഷണർ ഐ ബി വിജയകുമാർ, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ഷിജോ ജെയിംസ്, ജീജ, ശോഭിഷ് രാഗിത്, തുടങ്ങിയ ആളുകളും റെയ്ഡിൽ പങ്കെടുത്തിരുന്നു.