കോവിഡിന്റെ രണ്ടാം തരംഗത്തെ ഉത്തർപ്രദേശ് നിവർന്ന് നിന്ന് നേരിട്ടു ; പ്രശംസയുമായി പ്രധാനമന്ത്രി

ലക്നൗ : കോവിഡിന്റെ രണ്ടാം തരംഗത്തെ ഉത്തർപ്രദേശ് സമാനതകളില്ലാതെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. വാരണാസിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഉത്തർപ്രദേശിനെ കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. ജനസാന്ദ്രത കൂടിയ ഉത്തർപ്രദേശിൽ കോവിഡിന്റെ രണ്ടാം തരംഗം വലിയ രീതിയിൽ ബാധിക്കുമെന്ന് കരുതിയെങ്കിലും ഉത്തർപ്രദേശ് സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ കോവിഡ് വ്യാപനത്തെ തടയുകയായിരുന്നു.

രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ പ്രതിദിനം മുപ്പതിനായിരം രോഗ ബാധിതർ ഉണ്ടായിരുന്നെങ്കിലും ചുരുങ്ങിയ ദിവസം കൊണ്ട് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്താൻ സർക്കാരിന് സാധിച്ചു. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതി പ്രശംസ അർഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

  കോവിഡ് സെന്ററിൽ 14 കാരിയെ 19 കാരനായ കോവിഡ് രോഗി പീ-ഡിപ്പിച്ചു: ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, പ്രതികൾ പോലീസ് പിടിയിൽ

ഉത്തർപ്രദേശ് നിവർന്ന് നിന്ന് കോവിഡിനെതിരെ കാര്യക്ഷമമായ പ്രവർത്തനം കാഴചവെച്ചു. ഇന്ത്യയിലെ ഉയർന്ന ജനസംഘ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ് അതിനാൽ കോവിഡ് മഹാമാരിയെ നിയന്ത്രിച്ച രീതി പ്രശംസ അർഹിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഉത്തർപ്രദേശിലെ ആരോഗ്യ പ്രവർത്തകർക്ക് പ്രധാനമന്ത്രി ആദരവ് അറിയിച്ചു.

Latest news
POPPULAR NEWS