കോവിഡ് കാലത്ത് നഗരം വിട്ടു ഫാംഹൗസിൽ താമസമാക്കി സൽമാൻഖാൻ: മഴ നനഞ്ഞു പാടത്ത് പണിയുടെ തിരക്കിൽ താരം

കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സൽമാൻഖാൻ മഹാരാഷ്ട്ര പനവേലിലുള്ള തന്റെ ഫാംഹൗസിലാണ് താമസം. അദ്ദേഹത്തിന്റെ നിലവിലെ പ്രവർത്തനങ്ങൾ കണ്ടാൽ അടുത്തകാലത്തൊന്നും നഗര ജീവിതത്തിലേക്ക് തിരിച്ചു പോകാനുള്ള താൽപര്യമില്ലെന്നാണ് മനസ്സിലാകുന്നത്. അദ്ദേഹത്തിന്റെ ഫാംഹൗസിൽ മഴ നനഞ്ഞുകൊണ്ട് പാടത്ത് ട്രാക്ടർ ഓടിക്കുകയും പണി ചെയ്യുകയും ചെയ്യുന്ന സൂപ്പർതാരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ സഹായിയോടൊപ്പം ടീ ഷർട്ടും ഷോർട്സും അണിഞ്ഞു പാടത്തെ ചെളിയിൽ കൂടെ നടക്കുന്ന രംഗവും വീഡിയോയും കാണാൻ സാധിക്കും.

View this post on Instagram

Farminggg

A post shared by Salman Khan (@beingsalmankhan) on

സൽമാൻഖാന്റെ സുൽത്താൻ എന്ന ചിത്രത്തിൽ ട്രാക്ടർ ഓടിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. പലർക്കും വീഡിയോ കണ്ടപ്പോൾ ആ രംഗമാണ് ഓർമ്മ വന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ശരീരമാസകലമാകെ ചെളിപുരണ്ട ഒരു ചിത്രവും സൽമാൻഖാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി ആളുകൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സൽമാൻഖാന്റെ ശരീരത്തിൽ ചില ഇടങ്ങളിൽ മാത്രമേ ചെളിപുരണ്ട ഉള്ളന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോളുമായി ചിലർ രംഗത്തെത്തിയത്. എന്നാൽ കർഷകർക്ക് ആദരവ് നൽകുന്നതിനു വേണ്ടിയുള്ള പോസ്റ്റ് ആയിരുന്നുവെന്നാണ് സൽമാൻ ഖാൻ വിമർശകാരോട് വിശദീകരിച്ചത്.