കോവിഡ് കാലത്ത് പച്ചക്കറികൃഷിയും പശുവളർത്തലും മറ്റുള്ളവർക്ക് മാതൃകയാക്കി നടൻ ജോജു ജോർജ്

കൊച്ചി: കോവിഡ് വൈറസ് വ്യാപനം മൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് മൂലം പുതിയ സിനിമകളുടെ ഷൂട്ടിംഗ് ഒന്നുംതന്നെ നടക്കാത്തതിനാൽ ഇപ്പോൾ പുതിയ കാര്യങ്ങളുമായി നടൻ ജോജു ജോർജ് ഇറങ്ങിയിരിക്കുകയാണ്. മറ്റൊന്നുമല്ല, സ്വന്തമായി പച്ചക്കറികൃഷിയും പശുവളർത്തലുമൊക്കെ നടത്തുന്ന തിരക്കിലാണ് അദ്ദേഹം. പശു വളർത്തലിനെ കുറിച്ചും പച്ചക്കറി കൃഷിയെ കുറിച്ചും അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പങ്കുവെച്ചിരിക്കുന്നത്. പച്ചക്കറി കൃഷിയും പശുവളർത്തലും കോഴിവളർത്തലുമൊക്കയായിട്ടുള്ള ചിത്രങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്നെ ഇക്കാര്യത്തിൽ സഹായിക്കുന്നതിനായി ഡോക്ടർ വിപിനും സജീവ് പാഴൂരും രംഗത്ത് ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു.

  ഭർത്താവിന്റെ ആദ്യ വിവാഹ ബന്ധം തകരാനുള്ള കാരണമൊക്കെ എനിക്കറിയാം എല്ലാം അറിഞ്ഞിട്ടാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത് ; ഭർത്താവിനെ കുറിച്ച് അനന്യ

സജീവ് വീട്ടിൽ നല്ലരീതിയിൽ കൃഷി ചെയ്തു അനുഭവസമ്പത്തുള്ള ആളു കൂടിയാണ്. തന്റെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മീനുമെല്ലാം തന്നെ വീട്ടിൽ തന്നെ സജീവ് ഉൽപ്പാദിപ്പിക്കുന്ന ആളാണെന്നും ജോജു പറയുന്നു. ജോജുവിന്റെ കൃഷിയിടത്തിൽ രണ്ട് വെച്ചൂർ പശു, ഒരു ആട്, മത്സ്യ കൃഷി, നാടൻ കോഴി കൃഷി തുടങ്ങിയവയാണു ഉള്ളത്. കൂടാതെ മറ്റ് പച്ചക്കറി കൃഷികളുമുണ്ട്. ഇതിലൂടെ തന്റെ കുടുംബാംഗങ്ങൾക്ക് നല്ല രീതിയിലുള്ള ആഹാരം കൊടുക്കാൻ സാധിക്കുമെന്നും ഇത്തരം സംരംഭങ്ങൾ എല്ലാവീടുകളിലും തുടങ്ങണമെന്നും ജോജു ജോർജ്ജ് പറയുന്നു.

Latest news
POPPULAR NEWS