കോവിഡ് ചട്ടങ്ങൾ പാലിച്ച് കടകംപള്ളി സുരേന്ദ്രന്റെ മകൻ വിവാഹം കഴിച്ചു

കോവിഡ് കാരണം ഉള്ള ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് സഹകരണ മന്ത്രിയും സിപിഐഎം നേതാവ് കൂടിയായ കടകംപള്ളി സുരേന്ദ്രന്റെ മകൻ അനൂപ് വിവാഹം കഴിച്ചു. കൊല്ലം സ്വദേശി ഗീതുവാണ്‌ അനൂപിന്റെ വധു. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് കർശന സുരക്ഷയിലായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കൾ മാത്രം പങ്ക് എടുത്ത ചടങ്ങളിൽ സാനിറ്റൈസർ, മാസ്ക് എന്നിവ ലഭ്യമാക്കിയിരുന്നു. ഫോണിൽ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ നേതാക്കളും ഇരുവരെയും ആശംസകൾ അറിയിച്ചുവെന്ന് മന്ത്രി അറിയിച്ചു. അനൂപിന്റെ സഹോദരനും ഗീതുവിന്റെ സഹോദരിയും വിദേശത്തായതിനാൽ ഇരുവർക്കും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന വിഷമത്തിലാണ് നവദമ്പതികൾ.

  സുപ്രീം കോടതിയും കൈവിട്ടു ; കീഴടങ്ങുകയാണെന്നും നമ്മൾ ശരിയാണെന്ന് കാലം തെളിയിക്കുമെന്നും രഹ്നഫാത്തിമ

ലോക്ക് ഡൌൺ കാരണം വിവാഹം നീട്ടി വെച്ചെങ്കിലും പിന്നീട് ലോക്ക് ഡൌൺ തുടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷയുടെ വിവാഹം നടത്തുകയായിരുന്നു. വരനും വധുവും ഉൾപ്പടെ 20 പേര് മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Latest news
POPPULAR NEWS