കോവിഡ് ചികിത്സയിൽ കഴിയുന്ന ഭർത്താവിനു മദ്യം എത്തിച്ചു നൽകി ഭാര്യ. ഭർത്താവ് മദ്യപിച്ച് ബഹളംമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയെ കസ്റ്റഡിയിലെടുത്തു

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവിന് രഹസ്യമായി മദ്യമെത്തിച്ചു നൽകിയ ഭാര്യയ്ക്കെതിരെ പോലീസ് കേസെടുത്തു. സംഭവം നടന്നത് തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ്. മദ്യപിച്ചതിനെ തുടർന്ന് ഭർത്താവ് ഹോസ്പിറ്റലിൽ ബഹളം വെച്ചതിനെ തുടർന്ന് പുറത്തറിയുകയും 38 കാരിയായ ഭാര്യയ്ക്കെതിരെ പോലീസ് നടപടി കൈക്കൊള്ളുകയുമായിരുന്നു. മുത്തുകുമാരൻ എന്നയാളെയാണ് കോവിഡ് ബാധിച്ച് ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്.

Also Read  ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രസർക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഭാര്യ കലൈമാംഗെ ഹോസ്പിറ്റലിൽ സന്ദർശനത്തിനായി എത്തിയപ്പോൾ നൽകിയ ബാഗിൽ മദ്യവും നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഐപിസി സെക്ഷൻ 269, 271, 294 വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.