കോവിഡ് പ്രതിരോധത്തിന് ഇന്ത്യൻ നിർമ്മിത വാക്സിൻ: ഓഗസ്റ്റ് 15 മുന്നേ രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാകണമെന്ന് ഐ സി എം ആർ

ഡൽഹി: കോവിഡ് ത്തിലെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യൻ നിർമ്മിത വാക്സിനായ കൊവാക്സിൻ ഓഗസ്റ്റ് 15 ഓടുകൂടി രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് മരുന്ന് നിർമ്മാണ കമ്പനിയായ ഭാരത് ബയോടെക്നും മറ്റ് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി കൊണ്ട് ഐ സി എം ആർ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ട് ഐ സി എം ആർ ഭാരത് ബയോടെക്ന് കത്തയച്ചിട്ടുണ്ട്. നിരവധി ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവാക്സിൻ എന്ന പേരുള്ള ഈ വാക്സിൻ പൂർണമായും ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. ഇതിന്റെ ട്രയൽ നടന്നുകൊണ്ടിരിക്കുകയാണ്.

  പഞ്ചാബിൽ ആം ആദ്മിക്ക് തിരിച്ചടി, യുപിയിലും ത്രിപുരയിലും ബിജെപിക്ക് ഉജ്വല വിജയം

വാക്സിന്റെ ക്ലിനിക് ട്രയൽ മനുഷ്യരിൽ എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഐ സി എം ആർ തലവൻ ഭാരത് ഭാർഗ്ഗവ ഭാരത് ബയോടെക് കമ്പനിയോട് ആവശ്യപ്പെട്ടു. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. മരുന്ന് സ്വാതന്ത്ര്യ ദിനത്തിന് മുന്നേ തന്നെ രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഭാരത് ബയോടെക്നോട്‌ ഭാരത് ഭാർഗവ അയച്ച കത്തിൽ പറയുന്നു.

Latest news
POPPULAR NEWS