NATIONAL NEWSകോവിഡ് പ്രതിരോധത്തിൽ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ കൈകൊണ്ടതിനാൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട...

കോവിഡ് പ്രതിരോധത്തിൽ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ കൈകൊണ്ടതിനാൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥയിലെന്ന് പ്രധാനമന്ത്രി

chanakya news

ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനാൽ ഇന്ത്യ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം തീരുമാനങ്ങൾ കൊണ്ട് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മുന്നിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഇന്ത്യയുടെ മരണനിരക്കും കുറവാണെന്നും എന്നാൽ മറ്റു പലരാജ്യത്തും മരണനിരക്കും രോഗ ബാധിതരുടെ എണ്ണവും കൂടുതലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

- Advertisement -

ഹൈ ത്രിപ്പൂട്ട് കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ലാബുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. പുതിയതായി മുംബൈ, നോയിഡ, കൊൽക്കട്ട എന്നിവിടങ്ങളിലാണ് ലാബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് 11000 കോവിഡ് പരിശോധന കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസലേഷൻ ബെഡ്ഡുകളും ദിവസവും അഞ്ച് ലക്ഷത്തിലധികം ടെസ്റ്റുകളും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ലാബ് ഉദ്ഘാടനത്തിനുശേഷം പ്രസംഗത്തിൽ പറഞ്ഞു.

- Advertisement -

കോവിഡ് പ്രതിരോധത്തിനായി പിപിഇ കിറ്റുകൾ നിർമ്മിക്കുന്ന കാര്യത്തിൽ ഇന്ന് ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രതിദിനം മൂന്നുലക്ഷം എൻ 95 മാസ്കുകൾ നിർമ്മിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് കൊവിഡ് ടെസ്റ്റുകൾക്കായി തുടങ്ങിയ ലാബുകൾ ഭാവിയിൽ എച്ച്ഐവി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ പരിശോധിക്കുന്നതിനായി ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.