കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം വീഴ്ച വരുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യുഡൽഹി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം വീഴ്ച വരുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധനാണ് കേരളത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾക്ക് കേരളം ഇപ്പോൾ വില നൽകേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു സൺഡേ സംവാദ് എന്ന പരിപാടിക്കിടെയാണ് കേരളത്തെ വിമർശിച്ചത്.