കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് 890 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു കേന്ദ്രം

ഡൽഹി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് രണ്ടാംഘട്ട സാമ്പത്തിക സഹായ വിതരണത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് രണ്ടാംഘട്ടത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. രാജ്യത്തെ 22 സംസ്ഥാനങ്ങൾക്കും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 890.32 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകുന്നതിനുള്ള തീരുമാനമാണ് ആയിട്ടുള്ളത്.

Also Read  പതിനാറുകാരിയെ ഭീഷണിപ്പെടുത്തി രണ്ടുവർഷത്തോളമായി പീഡിപ്പിച്ച നാല്പതുകാരൻ അറസ്റ്റിൽ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മാർച്ചിൽ സംസ്ഥാനങ്ങൾക്ക് 15,000 കോടി രൂപയുടെ സഹായ വിതരണം നടത്തിയിരുന്നു. കൂടാതെ ഏപ്രിൽ 3000 കോടി രൂപയുടെ സാമ്പത്തിക സഹായവും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള ടെസ്റ്റ് കിറ്റുകൾ, ഉപകരണങ്ങൾ, കിടക്കകൾ എന്നിവ വാങ്ങുന്നതിനുള്ള ആവശ്യത്തിനായാണ് ഈ തുക കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്നത്.