കോവിഡ് പ്രതിസന്ധിയിലും ഇന്ത്യ തളരാതെ മുന്നോട്ട്, ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തി ഇന്ത്യയെന്ന് ലോകബാങ്ക്

കോവിഡ് പ്രതിസന്ധിയിൽ ലോകരാഷ്ട്രങ്ങൾ സാമ്പത്തികമായി പിന്തള്ളുമ്പോൾ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്നു ലോകബാങ്ക് റിപ്പോർട്ട്‌. ആഗോളതലത്തിൽ മൊത്തം സമ്പദ് വ്യവസ്ഥയുടെ 6.7% മാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ. എന്നാൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചൈന 16.4% വും രണ്ടാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്ക 16.3% വുമാണ്. 2017 ലെ പി പി പിയുടെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് ഇപ്പോൾ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. 2021 ലാണ് അടുത്ത കണക്കുകൾ പ്രഖ്യാപിക്കുന്നത്. കറൻസികളുടെ വാങ്ങൽ ശേഷിയുടെ തുല്യതയുടെ അടിസ്ഥാനത്തിലാണ് പി പി പി കണക്കാക്കുന്നത്. എന്നാൽ ഇതിനു വിദേശനാണ്യ വിനിമയ നിരക്കുമായി ബന്ധമില്ല.

ഓരോ രാജ്യത്തെ ഉത്പന്നങ്ങൾക്കുമുള്ള വിവിധ വിലകളുടെ അടിസ്ഥാനത്തിലാണ് ഓരോ കറൻസിയുടെയും യഥാർത്ഥ വാങ്ങൽശേഷി കണക്കുകൂട്ടുന്നത്. ആഗോളതലത്തിൽ വ്യെക്തിഗത ഉപഭോഗത്തിലും മൊത്ത മൂലധന രൂപീകരണത്തിലും പി പി പി അടിസ്ഥാനത്തിൽ ഉള്ള വിഹിതത്തിന്റെ കാര്യത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്.