കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് നൂറുകണക്കിന് ആളുകൾ

ടി പി ചന്ദ്രശേഖരൻ വ-ധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി കെ കുഞ്ഞനന്തനെ കാണാനായി കണ്ണൂരിൽ തടിച്ചു കൂടിയത് നൂറുകണക്കിന് ആളുകളാണ്. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സാമൂഹിക അകലം പോലും പാലിക്കാതെയാണ് ആളുകൾ മൃ-തദേഹം കാണാനായി പ്രദേശത്ത് തടിച്ചു കൂടിയത്. വിലാപയാത്രയ്‌ക്കൊപ്പവും അദ്ദേഹത്തിന്റെ നാട്ടിലും ആളുകൾ തടിച്ചു കൂടിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സമയത്താണ് ഇത്തരത്തിൽ പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് ആളുകൾ കൂടിയത്.

  മൂന്ന് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപത്തിമൂന്നുകാരൻ അറസ്റ്റിൽ

ടി പി ചന്ദ്രശേഖരൻ വ-ധക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന കുഞ്ഞനന്തനു അസുഖബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെ ചികിത്സയിൽ കഴിയവേ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ സിപിഎം നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ കൂടിയും നേരിട്ടും അന്ത്യോപചാരം അർപ്പിച്ചു. മൃ-തദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വെച്ചശേഷം വീട്ടുവളപ്പോൾ സംസ്കരിച്ചു.

Latest news
POPPULAR NEWS