കോവിഡ് ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെച്ചു ഇന്ത്യൻ വംശജനായ ഡോക്ടർ

കോവിഡ് ബാധിച്ചു അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിക്ക് ശ്വാസകോശ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഇന്ത്യൻ വംശജനായ ഡോക്ടർ. രോഗിയിൽ ശസ്ത്രക്രിയ നടത്തിയത് ഡോ അങ്കിത് ഭരത് ആണ്. ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവുമധികം വെല്ലുവിളികൾ നിറഞ്ഞ ശസ്ത്രക്രിയയാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. 20 വയസ് മാത്രം പ്രായമുള്ള യുവതിയുടെ ശ്വാസകോശം മാറ്റി വെച്ചില്ലായിരുന്നുവെങ്കിൽ യുവതിയുടെ ജീവൻ ഒരുപക്ഷെ തിരിച്ചു കിട്ടുകയില്ലായിരുന്നുവെന്നും ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ മെഡിസിൻ വ്യക്തമാക്കി.

  മുലപ്പാൽ വിറ്റ് യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ, കൂടാതെ ഗർഭപാത്രം വാടകയ്ക്കും നൽകും

കോവിഡ് വൈറസ് മനുഷ്യ ശരീരത്തിലെ ഹൃദയത്തെയും, കരളിനെയും, രക്തക്കുഴലിനെയും, നാഡീവ്യവസ്ഥയെയും ബാധിക്കുകയും തകരാറിലാക്കുകയും ചെയ്യുമെങ്കിലും കൂടുതലും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.

Latest news
POPPULAR NEWS