കോവിഡ് ബാധിച്ചു മരിച്ച പോലീസുകാരന്റെ മകനെ സ്വന്തം മകനായി വളർത്തുമെന്ന് ഗൗതം ഗംഭീർ

കോവിഡ് ബാധിച്ചു മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ മകന്റെ മുഴുവൻ ചിലവും ഇനി മുൻ ക്രിക്കറ്റ്‌ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ വഹിക്കും. ഡൽഹി പോലീസ് കോൺസ്റ്റബിളിന്റെ മൂന്ന് വയസുള്ള മകനെ സ്വന്തം മകനെ പോലെ വളർത്തുമെന്നാണ് ഗംഭീർ പറയുന്നത്.

കൊറോണ വൈറസ് നിയന്ത്രിക്കുന്നതിൽ ഡൽഹിയിൽ സർക്കാർ പരാജയമാണ്, സർക്കാരിന്റെ ഉദ്യോഗസ്ഥനായിട്ട് കൂടി അദ്ദേഹത്തിന് ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ല , ചികിത്സ കിട്ടാതെ രണ്ട് സർക്കാർ ആശുപത്രിയിൽ അദ്ദേഹം ചെന്നുവെങ്കിലും കിട്ടാത്ത സാഹചര്യത്തിലാണ് മരണം ഉണ്ടായതെന്നും ഗംഭീർ ട്വീറ്റ് ചെയ്തു.

  ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കോവിഡ് പ്രതിരോധ പ്രവർത്തനം നിയന്ത്രണ ചുമതലയിൽ ഉള്ള അമിത് കുമാർ കോവിഡ് ലക്ഷണങ്ങൾ കാണിച്ച 24 മണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു. ചികിത്സ ലഭിക്കാഞ്ഞത് സർക്കാരിന്റെ കരുതൽ ഇല്ലായിമ കൊണ്ടാണ് എന്നാണ് ഗംഭീർ വിമർശിക്കുന്നത്. എന്നാൽ മരണപെട്ട അമിത് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ nനൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉറപ്പ് നൽകി.

Latest news
POPPULAR NEWS