കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു https://chanakyanewz.com/kerala/20616

കൊച്ചി: കോവിഡ് രോഗിയും പോക്സോ കേസിലെ പ്രതിയുമായ യുവാവ് ചികിത്സയിൽ കഴിയവേ നഴ്സിനെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. നെടുമ്പാശ്ശേരി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻട്രലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയാണ് മുങ്ങിയത്. മാമലക്കണ്ടം പാറക്കൽ വീട്ടിൽ മുത്തു രാമകൃഷ്ണൻ എന്നയാളാണ് ചികിത്സാകേന്ദ്രത്തിൽ കഴിയവെ നഴ്സിന്റെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞത്. പോസ്കോ കേസുമായി ബന്ധപ്പെട്ട് കാടാമ്പുഴ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത റിമാൻഡിൽ കഴിയവെയാണ് പ്രതിക്ക് കോവിഡ് സ്ഥിതീകരിക്കുന്നത്.

Also Read  അയൽവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ

തുടർന്ന് നെടുമ്പാശേരി സി ഐ സി എസ് എൽ സിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹോസ്പിറ്റൽ ചികിത്സയിൽ കഴിയവെ നേഴ്സിന്റെ മൊബൈൽ ഫോണുമായി കടന്ന് കളയുമ്പോൾ ഇയാൾ ധരിച്ചിരുന്നത് കാവിമുണ്ടും ചുവന്ന ഷർട്ടുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തലമുടി നീട്ടിവളർത്തി യിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ എത്രയും വേഗം പോലീസിൽ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. മോഷണവുമായി ബന്ധപ്പെട്ട അങ്കമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.