കോവിഡ് ബാധിച്ച് മ-രിച്ചയാളുടെ മൃ-തദേഹം സംസ്കരിക്കുന്നത് തടഞ്ഞു നാട്ടുകാർ

കോട്ടയം: കോവിഡ് ബാധിച്ച് മ-രിച്ചയാളുടെ ശവസംസ്കാരം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ചു. തുടർന്ന് സംസ്കാരം എവിടെ നടത്തണമെന്നുള്ളത് ജില്ലാ ഭരണകൂടം തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അറിയിച്ചു. കോവിഡ് ബാധിച്ച് ഇന്ന് രാവിലെ മ-രിച്ച ഔസേപ്പ് ജോർജ് എന്ന ആളുടെ സംസ്കാരമാണ് നാട്ടുകാർ തടഞ്ഞത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് മുട്ടമ്പലത്തെ നഗരസഭാ ശ്മശാനത്തിൽ മൃ-തദേഹം സംസ്കരിക്കാനായിരുന്നു തീരുമാനമെടുത്തിരുന്നത്.

Also Read  സ്‌കൂൾ കലോൽത്സവം കണ്ട് മടങ്ങിയ യുവാക്കൾ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു

ജനവാസ കേന്ദ്രമായ പ്രദേശത്ത് നാട്ടുകാരെ അറിയിക്കാതെ കോവിഡ് ബാധിച്ച് മ-രിച്ച ആളുടെ മൃ-തദേഹം സംസ്കരിക്കുന്നതാണ് നാട്ടുകാരെ പ്രകോപിതരാക്കി കാരണം. കോവിഡ് ബാധിച്ച് മ-രിച്ച ആളുടെ മൃ-തദേഹം നഗരത്തിലെ സ്‌മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് നാട്ടുകാർ രംഗത്തെത്തിയത്. മൃ-തദേഹം സംസ്കരിക്കാനായി പള്ളിയിൽ സ്ഥലമുണ്ടായിട്ടും ഇവിടേക്ക് കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും സമീപത്തായി നിരവധി വീടുകൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു.