കോവിഡ് ഭീതിയിൽ തകർന്ന ചെറുകിട വ്യവസായങ്ങളെ കൈപിടിച്ചുയർത്താൻ വൻപദ്ധതികളുമായി കേന്ദ്രം സർക്കാർ

ഡൽഹി: കൊറോണ വൈറസ് മൂലം സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന ചെറുകിട മേഖലയിലുള്ള വ്യവസായികൾക്ക് വേണ്ടി വൻപദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇവരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നടപടിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ധനകാര്യമന്ത്രി നിർമ്മല സീതാരാമനും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

കൊറോണ പ്രതിസന്ധിമൂലം സമ്പദ്ഘടനയിൽ ഉണ്ടായ ഇടിവ് തടയുന്നതിനുവേണ്ടിയും ചെറുകിട വ്യവസായങ്ങൾക്ക് സഹായം ലഭിക്കുന്നതിനുവേണ്ടിയും തൊഴിൽ സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു നടപടി കൈകൊണ്ടത്. ഇത് സംബന്ധിച്ചുള്ള കാര്യം ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കൊറോണ വൈറസ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ വ്യവസായ മേഖലയെ വേണ്ടവിധത്തിൽ സഹായിക്കുന്നതിന് ഇത് ഉപകാരപ്പെടുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറിച്ചു.

  ഗുജറാത്ത് ബിജെപി തൂത്ത് വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

Latest news
POPPULAR NEWS