ന്യൂയോർക്ക്: അന്താരാഷ്ട്ര തലത്തിൽ കോവിഡ് വൈറസ് ഭീതി പരതുമ്പോൾ ഇതുവരെ മരണമടഞ്ഞത് 462519 പേരാണ്. കൂടാതെ രോഗബാധിതരുടെ എണ്ണം 87.58 ലക്ഷമായി ഉയരുകയും ചെയ്തു. 4.63 ലക്ഷം പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് വൈറസ് സ്ഥീതികരിച്ചതും മരണസംഖ്യ ഉയരുകയും ചെയ്തിട്ടിട്ടുള്ളത് അമേരിക്കയിലാണ്. 2297190 പേർക്ക് രോഗം സ്ഥിതീകരിക്കുകയും 1.21 ലക്ഷം പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ 700 ലധികം ആളുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വൈറസ് സ്ഥിതീകരിച്ചത് ബ്രസീലിലാണ്.
10.38 ലക്ഷം പേർക്ക് വൈറസ് പിടിപെട്ടപ്പോൾ 49090 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിലവിലെ 3.96 പേർക്കാണ് കോവിഡ് സ്ഥിതീകരിക്കചിട്ടുള്ളത്. 12970 പേർ മരണപ്പെടുകയും ചെയ്തു. എന്നാൽ മെക്സിക്കോയിൽ കോവിഡ് വൈറസ് വ്യാപനത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉംദയിരിക്കുന്നത്. 24 മണിക്കൂറിൽ 5662 പേർക്ക് വൈറസ് ബാധിക്കുകയും 667 പേർ മരിക്കുകയും ചെയ്തു. നിലവിൽ 170485 പേർക്ക് കോവിഡ് സ്ഥിതീകരിക്കുകയും 20394 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.