കോവിഡ് മരണം ; സംസ്ഥാന സർക്കാരിന്റെ കണക്കിലും തിരിമറി ; 315 പേര് മരിച്ചതായി ഡോക്ടർമാരുടെ കൂട്ടായ്‌മ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 365 ആണെന്ന് ഡോക്ടർമാരുടെ കൂട്ടായ്മ. സംസ്ഥാന സർക്കാർ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കനുസരിച്ച് 218 മരണങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത് എന്നാൽ ഈ കണക്കുകളെ പാടെ തള്ളിയാണ് ഡോക്ടർമാരുടെ കൂട്ടായ്മ്മ രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ കണക്കിനേക്കാൾ 150 നടുത്ത് ആളുകൾ മരിച്ചിട്ടുണ്ടെന്നും കൂട്ടായ്മ പറയുന്നു.

കേരളത്തിൽ മരണപ്പെട്ട മാഹി സ്വദേശിയുടെ പേര് സർക്കാരിന്റെ കണക്കിൽ നൽകിയിട്ടുണ്ട്. നേരത്തെ മാഹി സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. മാഹി സ്വദേശി ആയതിനാൽ കേരള സർക്കാരിന്റെ കണക്കിൽ പെടുത്താൻ പറ്റില്ല എന്നായിരുന്നു നേരത്തെയുള്ള നിലപാട്.

Also Read  കുടുംബ സംഗമത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച ഒൻപത് വയസുകാരി മരിച്ചു