ത്രിപുര : കോവിഡ് മഹമാരി മൂലം അനാഥരാക്കപ്പെട്ട എല്ലാ കുട്ടികൾക്കും സൗജന്യ വിദ്യഭ്യാസം നൽകുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ. കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപെട്ട ഇത്തരം കുട്ടികളിൽ അനാഥാലയങ്ങളിൽ താമസിക്കാത്തവർക്ക് പതിനെട്ട് വയസ് വരെ എല്ലാ മാസവും 3500 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂലം ഗൃഹനാഥനെ നഷ്ടപെട്ട കുടുംബങ്ങൾക്ക് പ്രത്യേക ഇൻഷുറൻസും പെൻഷനും നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. നിരവധി സംസ്ഥാനങ്ങളും ഇത്തരത്തിൽ കോവിഡ് ബാധിച്ച് വരുമാനം മുട്ടിയ കുടുംബങ്ങൾക്ക് സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.