കോവിഡ് രോഗബാധയെ തുടർന്ന് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച യുവതിയെ കോവിഡ് രോഗിയായ ഡോക്ടർ പീ-ഡിപ്പിച്ചതായി പരാതി

കോവിഡ് രോഗബാധയെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ യുവതിക്ക് നേരെ ഡോക്ടറുടെ ലൈം-ഗികാതിക്രമണമെന്ന് പരാതി. ഡോക്ടറെ പ്രവേശിപ്പിച്ചിരുന്ന അതേ ഐസലേഷൻ വാർഡിൽ തന്നെയാണ് 20കാരിയായ യുവതിയേയും പ്രവേശിപ്പിച്ചിരുന്നത്. ഈ സമയത്ത് യുവതിയെ പീ-ഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ഒരേ വാർഡിൽ പുരുഷനെയും സ്ത്രീയെയും പ്രവേശിപ്പിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സ്വകാര്യ ഹോസ്പിറ്റലിലെ ഐസലേഷൻ വാർഡിലാണ് യുവതി കഴിഞ്ഞിരുന്നത്. ഇതേ വാർഡിൽ തന്നെ ഡോക്ടറെയും രോഗബാധയെ തുടർന്ന് പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഡോക്ടർ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനാൽ പ്രോട്ടോകോൾ അനുസരിച്ച് ഡോക്ടറുടെ മൊഴിയെടുക്കുമെന്നും നോയിഡ പോലീസ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ റെൺ വിജയ് സിംഗ് പറഞ്ഞു.