ഹോസ്പിറ്റലിലേക്ക് കോവിഡ് രോഗിയെ കൊണ്ടുപോകുന്ന വഴിയിൽ രോഗി ആംബുലൻസിൽ നിന്നും കടന്നുകളഞ്ഞു. Kovid വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് 55 കാരനെ ഇന്നലെ രാത്രി പശ്ചിമബംഗാളിലെ ട്രിബെനി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇത്തരമൊരു സംഭവം നടന്നത്. തനിക്ക് കുറച്ചുനേരം വിശ്രമിക്കണമെന്ന് രോഗി ആവശ്യപ്പെടുകയും ഇതിനെ തുടർന്ന് വാഹനം നിർത്തിയപ്പോൾ ഇയാൾ പുറത്തിറങ്ങിയ ശേഷം അടുത്തുള്ള കുറ്റികാട്ടിലോട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും പറയുന്നു.
രോഗി ഓടിയതിനെ തുടർന്ന് ഡ്രൈവർ പിന്നാലെ പോവുകയും ആളെ തിരയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെ തുടർന്ന് ജോറെബംഗ്ലാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്. തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.