കോവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫീർക്ക് സസ്‌പെൻഷൻ

കൊച്ചി : കോവിഡ് ചികിത്സയിലിരുന്ന യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ. കളമശേരി മെഡിക്കൽ കോളേജ് നഴ്‌സിംഗ് ഓഫീസറായ ജലജ കുമാരിയെയാണ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.

കേന്ദ്രസംഘം സന്ദർശനത്തിന് എത്തുമെന്ന അറിയിപ്പിനെത്തുടർന്ന് നഴ്‌സുമാരുടെ ഗ്രൂപ്പിൽ ജലജകുമാരി അയച്ച ശബ്ദ സന്ദേശത്തിലാണ് കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന ഫോർട്ട് കൊച്ചി സ്വാദേശി ഹാരിസ് മരണപ്പെട്ടത് ജീവനക്കാരുടെ അശ്രദ്ധമൂലമാണെന്ന് പറഞ്ഞിരിക്കുന്നത്. ഓക്സിജൻ കിട്ടാത്തത് മൂലമാണെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. അശ്രദ്ധ മൂലം നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതായും ജലജകുമാരി വെളിപ്പെടുത്തിയിരുന്നു.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS