Thursday, December 7, 2023
-Advertisements-
KERALA NEWSകോവിഡ് രോഗി പുഴുവരിച്ച നിലയിൽ ; കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി

കോവിഡ് രോഗി പുഴുവരിച്ച നിലയിൽ ; കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി

chanakya news
-Advertisements-

തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞ രോഗിയെ വീട്ടിൽ തിരിച്ചെത്തിച്ചത് പുഴുവരിച്ച നിലയിൽ. ശരീരം പകുതി തളർന്ന വയോധികനെയാണ് പുഴുവരിച്ച നിലയിൽ വീട്ടിലെത്തിച്ചത്.

-Advertisements-

കഴിഞ്ഞ മാസം ജോലി ചെയ്ത് മടങ്ങവേ തെന്നി വീണ ഇയാൾക്ക് പരിക്കേൽക്കുകയും കഴുത്തിന് താഴെ തളരുകരും ചെയ്തിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇയാൾക്ക് കോവിഡ് ബാധിക്കുകയും തുടർന്ന് കൂടെ സഹായത്തിനുണ്ടായിരുന്ന ബന്ധുക്കളെ ക്വറന്റയിനിൽ പോകാൻ ആശുപത്രി അധികൃതർ ആവിശ്യപെടുകയും ചെയ്തിരുന്നു.

ഈ മാസം 26 ന് കോവിഡ് നെഗറ്റീവ് ആയതോടെ ആശുപത്രിയിൽ നിന്നും ഇയാളെ വീട്ടിലെത്തിച്ചപ്പോഴാണ് ശരീരം പുഴുവരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.

-Advertisements-