കോവിഡ് വാക്സിൻ കുത്തിവച്ച ഒരാൾക്ക് അജ്ഞാത രോഗം ; വാക്സിൻ പരീക്ഷണം നിർത്തിവെച്ചു

ഡൽഹി: കോവിഡ് പ്രതിരോധിക്കുന്നതിനായി ഓക്സ്ഫഡും ആസ്ട്രസെനെകെയും ചേർന്ന് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിൻ പരീക്ഷണം നിർത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വോളിന്റിയറിൽ ഒരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യം കണക്കിലെടുത്താണ് അവസാനഘട്ട പരീക്ഷണം നിർത്തി വെച്ചത്. മരുന്നിന്റെ പാർശഫലം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കരുതുന്നത്. ഇന്ത്യയിലെ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ പരീക്ഷണത്തോടു സഹകരിക്കുകയും ചെയ്തിരുന്നു.

വാക്സിൻ വിജയകരമായാൽ വാങ്ങുന്നതിനു വേണ്ടിയുള്ള കരാർ ഇന്ത്യ ഉണ്ടാക്കിയിരുന്നു. എന്നാൽ പരീക്ഷണം നിലച്ചതിനാൽ ആശങ്ക വേണ്ടെന്നും സാധാരണ നടപടിക്രമങ്ങൾ മാത്രമാണിതെന്നും ആസ്ട്രസെനേക അറിയിച്ചു. പാർശഫലത്തെ സംബന്ധിച്ചുള്ള കാര്യത്തെക്കുറിച്ച് പഠിച്ച ശേഷം വീണ്ടും പരീക്ഷണം തുടരും. പരീക്ഷണം രണ്ട് തവണയാണ് നിർത്തി വയ്ക്കുന്നത്. ജൂലൈ 20 നാണ് ഓക്സ്ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ തയ്യാറായി കഴിഞ്ഞാൽ അതിന്റെ ഉൽപ്പാദനത്തിനായി ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായസെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ ആസ്ട്രസെനകയും തെരഞ്ഞെടുത്തിട്ടുണ്ട്. 2021 ജനുവരിയോടെ വാക്സിൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

Also Read  അബുദാബി കിരീടാവകാശി നൽകിയ 11 ഏക്കർ സ്ഥലത്ത് പടുകൂറ്റൻ ക്ഷേത്രം ഉയരാൻ പോകുന്നു