കോവിഡ് വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ ; വിപണിയിൽ എത്തിയാൽ വില 500 രൂപ

കോവിഡ് വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിൽ വാക്സിൻ വിപണിയിൽ എത്തിയാൽ വില 500 രൂപ. രണ്ട് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്തു 29 ദിവസത്തിന് ശേഷമായിരിക്കണം രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി സി നമ്പ്യാർ പറഞ്ഞു. രണ്ട് ഡോസ് എടുത്തു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ കോവിഡിന് ഉള്ള പ്രതിരോധശേഷി ലഭിക്കും.

ഒരു വ്യെക്തിക്ക് ഒരു ടോസിന് 250 രൂപയാണ് നിരക്ക്. കോവിഡിന്റെ രണ്ടും മൂന്നും ഘട്ടം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. കൂടാതെ മനുഷ്യരിൽ പരീക്ഷണം നടത്തി വരുകയാണ്. പരീക്ഷണം വിജയിച്ചാൽ ഡിസംബറിലേക്ക് മരുന്ന് വിപണിയിലെത്തും.

Latest news
POPPULAR NEWS