കോവിഡ് വാർഡിൽ ഡ്യൂട്ടി ചോദിച്ചു വാങ്ങിയ എയിംസിലെ നഴ്‌സിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

രാജ്യമൊട്ടാകെ കോവിഡ് വൈറസ് പടരുംമ്പോൾ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നെട്ടോട്ടമോടുമ്പോൾ കോവിഡ് വാർഡിലേക്ക് ജോലി ചോദിച്ചു വാങ്ങി മാതൃകയാവുകയാണ് കനിഷ്ക് യാദവ്. ഡൽഹി എയിംസ് ഹോസ്പിറ്റലിൽ നേഴ്സായി സേവനമനുഷ്ടിച്ചു വരികയായിരുന്നു കനിഷ്‌ക്. കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യാൻ പല നഴ്സുമാരും പേടിക്കുമ്പോൾ അപേക്ഷ സമർപ്പിച്ചു ഡ്യൂട്ടി ചോദിച്ചു വാങ്ങി മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.

ട്രോമ സെന്ററിലെ കോവിഡ് 19 വാർഡിൽ ജോലിക്ക് നിയോഗിക്കണമെന്നായിരുന്നു കനിഷ്കിന്റെ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ അപേക്ഷ ഹോസ്പിറ്റൽ ഉദ്യോഗസ്ഥൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തതോടെയാണ് നിരവധി ആളുകൾ അഭിനന്ദങ്ങളും ആശംസകളും അറിയിച്ചു രംഗത്തെത്തിയത്.