കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ കോറോണക്ക് എതിരെ മരുന്ന് കണ്ടെത്താനും വാക്സിൻ കണ്ടെത്താനും എല്ലാ ലോക രാജ്യങ്ങളും തമ്മിൽ മത്സരമാണ്. കോവിഡിനെ പ്രതിരോധിക്കാൻ നിലവിൽ മാസ്ക് ഉപയോഗിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകാനുമാണ് ആരോഗ്യ സംഘടനകൾ നിർദേശം കൊടുക്കുന്നത്.
എന്നാൽ വൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ മാർഗം കണ്ടെത്തുകയാണ് ശാസ്ത്ര ലോകം. വായിലും മുക്കിലും വൈറസ് നേരിട്ട് പ്രവേശിക്കാതെ ഇരിക്കാൻ മാത്രമേ മാസ്ക് സഹായിക്കു എന്നാൽ വൈറസുകളെ നശിപ്പിക്കാൻ പാകത്തിൽ ഉള്ള മാസ്കുകൾ ഉടൻ വിപണിയിൽ എത്തുമെന്നണ് കണക്ക് കൂട്ടൽ.
Indiana Center for Regenerative Medicine and Engineering ലാണ് വൈറസിനെ ഇല്ലാതെയാകാൻ കഴിയുന്ന മാസ്കുകൾ നിർമിക്കാൻ കണ്ടെത്തൽ നടത്തുന്നത്. electroceutical bandages ൽ ഉപയോഗിക്കുന്ന അതെ സംവിധാനമാണ് ഇതിലും ഉപയോഗിക്കുന്നത്. ഇലക്ട്രിക് കറന്റ് ഇതിൽ കടത്തിയാണ് വൈറസിനെ നശിപ്പിക്കുന്നത്. ഇത് വിജയിച്ചു കഴിഞ്ഞാൽ ആരോഗ്യ രംഗത്ത് വന്ന് മുന്നേറ്റം ഇത് വഴി നടത്താൻ സാധിക്കും.