കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനായി ബ്രേക്ക്‌ ദി ചെയിൻ ഡയറി കൈയ്യിൽ കരുതണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വര്ധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി ജനങ്ങളോട് സഹകരണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും തങ്ങളുടെ യാത്രയുടെ കാര്യങ്ങൾ നോട്ട് ചെയ്യുന്നതിനായി ബ്രേക്ക്‌ ദി ചെയിൻ ഡയറി കൈയ്യിൽ കറുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങളുടെ yയാത്രകളെ കുറിച്ചുള്ള കാര്യങ്ങൾ ഡയറിയിൽ രേഖപ്പെടുത്തണം. യാത്ര ചെയ്തിട്ടുള്ള വാഹങ്ങളുടെ നമ്പർ, സമയം, കയറിയ ഹോട്ടലുകളുടെ പേര്, സമയം തുടങ്ങിയ കാര്യങ്ങൾ നോട്ട് ചെയ്തു വെക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗം ബാധിച്ചത് സ്ഥിതീകരിച്ചാൽ എവിടെയൊക്കെ പോയെന്നും ആരൊക്കയായി സമ്പർക്കം പുലർത്തിയെന്നും മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read  വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥനത്ത് കോവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകൾ പറയുന്നത്. നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണക്കു കൂട്ടൽ. കൂടുകയോ കുറയുകയോ ചെയ്തേക്കാം. കനത്ത ജാഗ്രത മുന്നോട്ട് വെക്കണമെന്നും ജാഗ്രത കുറവ് ഉണ്ടായാൽ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരും. സംസ്ഥാനത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചെങ്കിൽ മാത്രമേ കോവിഡ് വൈറസ് പടരുന്നത് തടയാനാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.