കോവിഡ് വൈറസ് നിയന്ത്രിക്കുന്നതിൽ പ്രധാനമന്ത്രി സമ്പൂർണ്ണ പരാജയമാണെന്ന് അരുന്ധതി റോയ്

ഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് എഴുത്തുകാരി അരുന്ധതി റോയ്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ്ണ പരാജയമാണെന്നും അരുന്ധതി റോയ് പറഞ്ഞു. രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ശേഷവും വൈറസിന്റെ തോത് ഉയർന്നു വരികയാണെന്നും അരുന്ധതി റോയി പറഞ്ഞു. മാധ്യമപ്രവർത്തകരായ താരിഖ് അലി, ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ തുടങ്ങിയവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അരുന്ധതിറോയ് ഇക്കാര്യങ്ങൾ പറഞ്ഞത്.

  കോവിഡ് പ്രതിരോധത്തിന് ഇന്ത്യൻ നിർമ്മിത വാക്സിൻ: ഓഗസ്റ്റ് 15 മുന്നേ രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാകണമെന്ന് ഐ സി എം ആർ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യം സാമ്പത്തികമായ രീതിയിൽ തകർന്നുവെന്നും വൈറസ് വ്യാപനം കൂടിയെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്ത് വൈറസ് വ്യാപനം തുടങ്ങിയ സമയത്ത് തന്നെ വിമാനത്താവളങ്ങൾ അടച്ചിടേണ്ടതായിരുന്നുവെന്നും കോവിഡ് വൈറസ് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച ശേഷവും ഇവിടെ ഒരു മാറ്റവും ഉണ്ടായില്ലെന്നും അരുന്ധതി റോയി കുറ്റപ്പെടുത്തി.

Latest news
POPPULAR NEWS