സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കാൻ ആരുടെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം എടുത്തതെന്നും അദ്ദേഹം ചോദിച്ചു. ക്ഷേത്ര ഭരണസമിതികളോ വിശ്വാസികളോ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നിട്ടും എന്തിന് സർക്കാർ ഇത്തരം ഒരു കാര്യത്തിനുവേണ്ടി തുനിയുന്നതെന്നും ഇത് ദുരുദ്ദേശപരമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി കേരളത്തിൽ വർധിച്ചുവരികയാണെന്നും സാമൂഹിക അകലം ഉറപ്പിക്കാൻപോലും സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കോവിഡ് പ്രതിരോധത്തിന് മോഡലാണെന്ന് എല്ലാദിവസവും വീമ്പിളക്കുകയും ശേഷം കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രം തുറന്നു തടിതപ്പാൻ വേണ്ടിയുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു