കോവിഡ് വൈറസ് രൂക്ഷമായ രാജ്യത്തെ 13 നഗരങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുക്കാന്നുള്ള ശ്രമവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായിട്ടുള്ള നഗരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള തീരുമാനവുമായി മോദി സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്തെ 13 നഗരങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ ശ്രദ്ധ കൊടുക്കും. ഡൽഹിയിലും തമിഴ് നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം കൊറോണ വൈറസ് ബാധ വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.

നിലവിലെ സാഹചര്യത്തിൽ മഹാരാഷ്ട്രയ് മരണസംഖ്യ 2000 നടത്തും ഗുജറാത്തിൽ ആയിരത്തിനടുത്തും ആയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉള്ള കാര്യം ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിലയിരുത്തുകയുണ്ടായി. രാജ്യത്തെ മുംബൈ, പൂനെ, താനെ, അഹമ്മദാബാദ്, ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ഇൻഡോർ, ജയ്പൂർ, ജോധ്പൂർ തുടങ്ങിയ സംസ്ഥാങ്ങളിലേ കാര്യങ്ങളും യോഗത്തിൽ അവലോകനം ചെയ്തിട്ടുണ്ട്. രാജ്യത്തെ 70 ശതമാനം കോവിഡ് കേസുകളും 13 നഗരങ്ങളിൽ നിന്നുള്ളതാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്

Also Read  ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ ആഴത്തിലുള്ള ചർച്ച അനിവാര്യമെന്ന് എസ് ജയശങ്കർ