കോവിഡ് വൈറസ് വ്യാപനം: കാരണം കണ്ടുപിടിക്കാൻ വുഹാനിലേക്ക് ആരോഗ്യ വിദഗ്ധർക്ക് പ്രവേശനാനുമതിയുമായി ചൈന

വുഹാൻ: കോവിഡ് വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിലേക്ക് ഐക്യരാഷ്ട്രസംഘടനയുടെ ആരോഗ്യവിദഗ്ധർക്ക് പ്രവേശിക്കാനുള്ള അനുവാദം നൽകി ചൈന. കോവിഡ് വൈറസ് ഉടലെടുത്ത വുഹാൻ സന്ദർശിക്കുന്നത് സംബന്ധിച്ചുള്ള കാര്യം കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലീജിയൻ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

ചൈനയുടെ അശ്രദ്ധ മൂലമാണ് ലോകമൊട്ടാകെ കോവിഡ് വ്യാപനത്തിന് കാരണമായാതെന്നുള്ള രൂക്ഷ വിമർശനം ഉയർന്ന് നിൽക്കുമ്പോഴാണ് ഐക്യരാഷ്ട്ര സംഘടന ലോക ആരോഗ്യ വിദഗ്ധരെ വുഹാനിലേക്ക് അയക്കുന്നതിന് വേണ്ടിയുള്ള തീരുമാനമെടുത്തത്. എന്നാൽ ഈ തീരുമാനത്തെ ചൈന ശക്തമായ രീതിയിൽ എതിർത്തിരുന്നു.

Also Read  ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ചൈനയെ മറികടന്നു ഇന്ത്യ വരുന്നു: നിർണ്ണായക തീരുമാനം യോഗത്തിൽ

കഴിഞ്ഞദിവസം ചൈനയിലെ ഡാം തുറന്നു വിടുകയും വുഹാൻ നഗരപ്രദേശം ഒന്നടങ്കം വെള്ളത്തിൽ മുങ്ങുകയും ചെയ്തിരുന്നു. തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഡാം തുറന്നു വിട്ടതെന്നുള്ള തരത്തിൽ വ്യാപകമായി വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ഇപ്പോൾ ചൈന ഔദ്യോഗികമായി പ്രവേശനാനുമതി നൽകിയിരിക്കുന്നത്.