കോവിഡ് വ്യാപനം കൂടുന്നു: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ വ്യാപ്‌തി അന്താരാഷ്ട്ര തലത്തിൽ കൂടി വരുന്ന സാഹചര്യത്തിൽ വീണ്ടും മുന്നറിയിപ്പുമായി ലോകാരാരോഗ്യ സംഘടന തലവൻ ഡോ ടെഡ്റോസ് രംഗത്ത്. കോവിഡ് വ്യാപനം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ദിവസേന രോഗം ബാധിക്കുന്നതിൽ റെക്കോർഡ് വർദ്ധനവ് ആണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ സാഹചര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി വളരെയധികം മോശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  ലോകശക്തികൾ ഇന്ത്യയ്ക്ക് പിന്തുണയേകി: അതിർത്തി പ്രശ്നങ്ങളിൽ നിന്നും പിന്മാറി ചൈന

ഇക്കഴിഞ്ഞ ഞായറാഴ്ച മാത്രം ലോകമാകമാനം 136000 പേർക്കാണ് കോവിഡ് ബാധിച്ചതെന്നും ഈ വൈറസ് വന്നിട്ട് ആറുമാസത്തോളമായെന്നും അദ്ദേഹം പറഞ്ഞു. ആയതിനാൽ ഒരു രാജ്യങ്ങളും നിലവിലെ സാഹചര്യത്തിൽ പിന്നോട്ട് പോകരുതെന്ന് പറഞ്ഞു. കൂടുതൽ പേരിലേക്ക് രോഗം പകരുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.

Latest news
POPPULAR NEWS