കോവിഡ് വ്യാപനം മൂലം നിർത്തലാക്കിയ ബാംഗ്ലൂർ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു

തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിക്കിടെ നിർത്തലാക്കിയ ബാംഗ്ലൂർ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന സകനിയ ബസുകളുടെ സർവീസ് ആണ് പുനരാരംഭിച്ചത്. കേരള കർണാടക സർക്കാരുകളുടെ ചർച്ചയ്‌ക്കൊടുവിലാണ് സർവ്വീസ് നടത്താൻ തീരുമാനമെടുത്തത്. കഴിഞ്ഞ ഏപ്രിൽ 9 മുതൽ നിർത്തലാക്കിയ സർവ്വീസുകളാണ് ഇപ്പോൾ ആരംഭിച്ചത്.

  ഉറങ്ങിക്കിടക്കുകയായിരുന്ന മിനിമോളെ കിടപ്പ് മുറിയിൽ നിന്നും വലിച്ച് കൊണ്ട് പോയി ; ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെഎസ്ആർടിസി ബാംഗ്ലൂർ സർവ്വീസുകൾ ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സർവ്വീസ് ആരംഭിച്ചു. എറണാകുളം,ആലപ്പുഴ,തൃശൂർ,കോഴിക്കോട്,കാസർഗോഡ്,സുൽത്താൻ ബത്തേരി,മൈസൂർ വഴിയുള്ള ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS