കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആളുകൾ കൂടുന്ന തരത്തിലുള്ള വാവുബലി ചടങ്ങുകൾ നടത്തരുതെന്ന് നിർദ്ദേശം

തിരുവനന്തപുരം: കോവിഡ് വൈറസ് പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ കർക്കടക വാവുബലിയ്ക്ക് നിയന്ത്രണങ്ങളുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആളുകൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങുകളായി നടത്താൻ അനുവദിക്കില്ല. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം. ഇതുസംബന്ധിച്ചുള്ള കാര്യം കർക്കടക വാവുബലി നടത്തുന്ന ആരാധനാലയങ്ങളെയും വാവുബലി നടത്തുന്ന മറ്റ് സ്ഥാപനങ്ങളെയും വേണ്ടപ്പെട്ടവരെയും അറിയിക്കുന്നതിനു വേണ്ടി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

Also Read  ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി

രാജ്യത്ത് ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള മത ചടങ്ങുകൾക്ക് ജൂലൈ 31 വരെ വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദ്ദേശം. സംസ്ഥാനത്തെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണവും ദിനംപ്രതി ക്രമാതീതമായി കൂടി വരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പും സർക്കാരും വൈറസ് പ്രതിരോധത്തിനായി കനത്ത ജാഗ്രത നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ജനങ്ങൾ സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്.