കോവിഡ് സെന്ററിൽ 14 കാരിയെ 19 കാരനായ കോവിഡ് രോഗി പീ-ഡിപ്പിച്ചു: ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, പ്രതികൾ പോലീസ് പിടിയിൽ

ഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ യുവാവ് പീ-ഡിപ്പിച്ചു. ഡൽഹിയിലെ കോവിഡ് കെയർ സെൻട്രലിലാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന 19 കാരനായ യുവാവ് പീ-ഡിപ്പിച്ചത്. ശൗചാലയത്തിലേക്ക് പോയ പെൺകുട്ടിയുടെ പിന്നാലെ യുവാവ് പോവുകയും പെൺകുട്ടിയെ ആ-ക്രമിക്കുകയും പീ-ഡിപ്പിക്കുകയുമായിരുന്നു. പ്രതിയ്ക്കൊപ്പം മറ്റൊരാളും കൂടി ഉണ്ടായിരുന്നതായി പറയുന്നു.

  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കവിഞ്ഞു

പെൺകുട്ടിയും പ്രതികളും ചേരിനിവാസികളാണ്. രോഗബാധയെ തുടർന്ന് കഴിഞ്ഞദിവസം ബന്ധുക്കൾക്കൊപ്പമാണ് പെൺകുട്ടി ചികിത്സതേടി കോവിഡ് കെയർ സെന്ററിൽ എത്തിയത്. പീ-ഡനത്തെ തുടർന്ന് പെൺകുട്ടി വിവരം ബന്ധുക്കളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കൂടാതെ പീ-ഡനദൃശ്യം പ്രതികളിലൊരാൾ മൊബൈലിൽ ചിത്രീകരിച്ചതും പെൺകുട്ടി പോലീസിന് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.

Latest news
POPPULAR NEWS