Monday, December 4, 2023
-Advertisements-
NATIONAL NEWSകോവിഡ് 19: ഇന്ത്യയ്ക്ക് മൂന്ന് കോടി രൂപ ധനസഹായവുമായി ബിഎംഡബ്ലിയു

കോവിഡ് 19: ഇന്ത്യയ്ക്ക് മൂന്ന് കോടി രൂപ ധനസഹായവുമായി ബിഎംഡബ്ലിയു

chanakya news
-Advertisements-

ഡൽഹി: രാജ്യം കൊറോണ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ മൂന്നു കോടി രൂപയുടെ ധനസഹായവുമായി ബി എംഡബ്ലിയു രംഗത്ത്. ഡൽഹിയിലും തമിഴ് നാട്ടിലുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായാണ് മൂന്ന് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത്. സർക്കാർ സർക്കാരിതര സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാനാണ് തീരുമാനം. ചെന്നൈയിലും ഡൽഹിയിലുമായി സർക്കാർ ഹോസ്പിറ്റലിൽ അടിയന്തിര ചികിത്സയ്ക്ക് വേണ്ടുന്ന സഹായങ്ങൾ ഒരുക്കുകയും തമിഴ് നാട്ടിലെ ചെങ്കൽപേട്ടയിൽ ജനറൽ ഹോസ്പിറ്റലിൽ രോഗികൾക്ക് വേണ്ടി ഐസുലേഷൻ വാർഡ് ഒരുക്കുകയും ചെയ്യും.

-Advertisements-

ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നവർക്ക് ഭക്ഷണം നൽകുന്നതിന് വേണ്ടുന്നകാര്യങ്ങളും ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള കാര്യങ്ങളും ബിഎംഡബ്ലിയു ഗ്രുപ്പ് ഇന്ത്യ, ബിഎംഡബ്ലിയു ഗ്രുപ്പ് ചെന്നൈ പ്ലാന്റ്, ബിഎംഡബ്ലിയു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് എന്നിവയിലെ ജീവനക്കാരും സ്വയം സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ബിഎംഡബ്ലിയുവിന്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.

-Advertisements-