കോവിഡ് 19: ഇന്ത്യ ലോകത്തിന്റെ ഫാർമസിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അന്താരാഷ്ട്ര തലത്തിൽ കോവിഡ് വൈറസ് പടരുമ്പോൾ ഇന്ന് ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി മാറിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് പടരുമ്പോൾ ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ സഹായിക്കാൻ കഴിഞ്ഞുവെന്നും ഈ മഹാമാരിയ്ക്കെതിരെ ലോകം ഒറ്റക്കെട്ടായി പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊറോണ വൈറസിനെ ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള നടപടി ക്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്.

വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനുകൾ ഉടനെ തന്നെ വികസിപ്പിക്കും. എന്നാൽ ലോകം മുഴുവൻ കോവിഡിനെതിരെ പോരാടുമ്പോൾ ഹിന്ദ്‌വാരയിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ലോകം മുഴുവൻ വൈറസിനെതിരെ പോരാടുമ്പോൾ പാകിസ്ഥാൻ തീവ്രവാദത്തെയാണ് പ്രോഹത്സാഹിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ വൈറസുകളെയാണ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.