കോവിഡ് 19: കാൾ സെന്ററിൽ വോളിന്റിയറായി മലയാള സിനിമയിലെ പ്രമുഖ നടിയും

സംസ്ഥാനത്ത് കുറവായതിനാൽ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പും സർക്കാരും കനത്ത ജാഗ്രതാ നിർദ്ദേശത്തിലാണ്. ഈ വേളയിൽ ജില്ലാ പഞ്ചായത്തിന്റെ കോൾ സെന്ററിൽ വോളിന്റിയറായി സിനിമാതാരം നിഖില വിമലും ഉണ്ട്. ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാൾ സെന്ററിലാണ് താരമുള്ളത്. സാധനങ്ങൾക്കായി വിളിക്കുന്നവരുടെ കാളുകൾ എടുക്കുകയും അവരുടെ കാര്യങ്ങൾ തിരക്കുകയുമൊക്കെയാണ് താരം ചെയ്യുന്നത്.

Also Read  പുഴയിൽ നിന്നെടുക്കുമ്പോൾ തന്നെ പാതിയടഞ്ഞ കണ്ണുകളുള്ള അ മുഖം നല്ല പരിചിതമായി തോന്നി ; മരണത്തിന് ദൃക്‌സാക്ഷിയായ മാധ്യമ പ്രവർത്തകൻ പറയുന്നു

ലോക്ക് ഡൗൺ കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ വേണ്ടുന്ന സാധനങ്ങൾ വീടുകൾ എത്തിച്ചു കൊടുക്കുന്നതിനാണിത്. ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നിഖില കൂട്ടിച്ചേർത്തു. മറ്റു ചലച്ചിത്ര താരങ്ങളും പലദിവസങ്ങളിലായി കാൾ സെന്ററിൽ എത്താറുണ്ട്. മേരാ നാം ഷാജി, അഞ്ചാം പാതിര, ഞാൻ പ്രകാശൻ എന്നി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.