കോവിഡ് 19: കേരളത്തിന്റെ സാമ്പത്തികനിലയിൽ സാരമായി ബാധിക്കുന്നെന്നു മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് 19 ഗൾഫ് രാജ്യങ്ങളിലും ഭീതി പരത്തുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ടൂറിസം മേഖലയിലും നിയന്ത്രണങ്ങൾ കൊണ്ട് വന്നതും വ്യാപാര മേഖലകളിൽ ഉണ്ടായ ഇടിവ് നികുതി വരുമാനം കുറയാനും ഇടയാക്കുമെന്നും മന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിനായി കേരള ഫിനാന്സ് കോർപറേഷനിൽ നിന്നും മെഡിക്കൽ സർവിസ് കോർപറേഷന് 150 കോടി രൂപ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ സംസ്ഥാനത്തു 14 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. നിരവധി ആളുകൾ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകൾ പത്തനംതിട്ട ജില്ലയിൽ നിന്നുമാണ്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശങ്ങളാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്.

  കെ സുരേന്ദ്രൻ ഇടപെട്ടു; അതിർത്തിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കർണാടക സർക്കാർ ബസ് അനുവദിച്ചേക്കും

Latest news
POPPULAR NEWS