കോവിഡ് 19: കേരളത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ട സാഹചര്യമിപ്പോൾ ഇല്ലെന്ന് എക്സ്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ട സാഹചര്യം നിലവിൽ കേരളത്തിലില്ലെന്നു എക്സ്സൈസ് മന്ത്രി വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കടകളൊന്നും അടയ്ക്കാൻ നിലവിൽ നിർദേശമില്ലാത്തതിനാൽ മദ്യശാലകളും അടച്ചിടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാഹചര്യത്തിനനുസരിച്ചുള്ള തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കേരളത്തിൽ കൊറോണാ ബാധിതരുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദേശങ്ങളാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുള്ളത്. എന്നാൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി കൊടുക്കാത്ത സാഹചര്യത്തെ നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി ചോദ്യം ചെയ്യുന്നത്. വൈറസ് ബാധയെ തുടർന്ന് തിരുവനന്തപുരത്തെ ഷോപ്പിങ് മാളുകളു അടച്ചിടാനും, ബീച്ചുകളിലെ സന്ദർശകരെ നിയന്ത്രിക്കാനും ജില്ലാ കളക്ടർ തീരുമാനമെടുത്തിട്ടുണ്ട്. ആവശ്യത്തിന് മാത്രമേ പുറകിറങ്ങാവൂ എന്നുള്ള ജാഗ്രത നിർദേശവും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ ബ്യൂട്ടിപാർലറുകളും ജിമ്മുകളും അടച്ചിടാനും നിരദേശമുണ്ട്.