കോവിഡ് 19: ഗർഭിണിയായ മലയാളി യുവതിയ്ക്ക് ചികിത്സ ഹോസ്പിറ്റലുകൾ നിഷേധിച്ചു: ഒടുവിൽ യുവതി ബാംഗളൂരിൽ ഔട്ടോയിൽ പ്രസവിച്ചു

ബാംഗ്ലൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഹോസ്പിറ്റലിൽ ചികിത്സ നിരസിച്ച മലയാളി യുവതി ഓട്ടോയിൽ പ്രസവിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ 27 കാരിയായ യുവതിയ്ക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. പ്രസവവേദനയെ തുടർന്ന് ഇന്നലെ രാത്രി അമ്മയേയും സഹോദരനേയും കൂട്ടി യുവതി ഹോസ്പിറ്റലിലേക്ക് തിരിക്കുകയായിരുന്നു. എന്നാൽ കൊറോണ വൈറസ് പ്രശ്നങ്ങൾ പറഞ്ഞ് പല ആശുപത്രികളും അഡ്മിഷൻ നിരസിക്കുകയായിരുന്നു.

കൊറോണ വൈറസ് പടരുന്ന സാഹചര്യം മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നാണ് ഹോസ്പിറ്റൽ അധികൃതർ നൽകിയ മറുപടി. ഇത്തരത്തിൽ അഞ്ചോളം ഹോസ്പിറ്റലിൽ പോവുകയും എല്ലായിടത്തു നിന്നും ഇത്തരത്തിലുള്ള ഒരു ദുരനുഭവമാണ് ഉണ്ടായത്. എന്നാൽ യുവതി ഒടുവിൽ വഴിയിൽവെച്ച് ഓട്ടോയിൽ പ്രസവിക്കുകയായിരുന്നു. തുടർന്ന് മലയാളി സംഘടനകളുടെ സഹായത്തോടെ ബാംഗ്ലൂർ കിംസ് ഹോസ്പിറ്റലിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നും കിംസിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

  കാമുകന്റെകൂടെ ജീവിക്കാൻ 19 കാരിയുടെ മാതാപിതാക്കൾ വിസമ്മതിച്ചു: തുടർന്ന് തട്ടിക്കൊണ്ടു പോകൽ നാടകത്തിലൂടെ പെൺകുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടത് ഒരുകോടി രൂപ, ഒടുവിൽ നടന്നത് ഇങ്ങനെ

Latest news
POPPULAR NEWS