കോവിഡ് 19: ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു പ്രധാനമന്ത്രി

ഡൽഹി: രാജ്യവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രോഗികളെ പരിപാലിക്കുന്ന ഡോക്ടർമാരെയും നേഴ്‌സ്മാരെയും അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ കൊറോണ വൈറസിനെതിരെയുള്ള നടപടിയെ ലോക രാജ്യങ്ങൾ അഭിനന്ദിക്കുകയാണെന്നും, ഇത് ഡോക്ർമാരുടെയും, നഴ്‌സ്മാരുടെയും, മുനിസിപ്പൽ ജീവനാക്കാരുടെയും, എയർപോർട്ട് ജീവനക്കാരുടെയുമെല്ലാം ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു. കൂടാതെ രാജ്യത്തെ ഉത്തരവാദിത്വം ഉള്ള പൗരന്മാർക്ക് കോവിഡ് 19 നെതിരെ ഉള്ള പോരാട്ടത്തിന് കരുത്ത് പകരാനാകുമെന്നും മറ്റുള്ളവരുടെ ജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ നമ്മുടെ പൗരൻമാർ പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read  ഔറംഗസേബിന്റെ കാലത്ത് ബലപ്രയോഗത്തിലൂടെ ഇസ്ലാം മതം സ്വീകരിപ്പിച്ച 35 കുടുംബാംഗങ്ങൾ ഹിന്ദുമതം സ്വീകരിച്ചു