കോവിഡ് 19: തങ്ങൾക്ക് അഭയം നൽകിയ സ്കൂൾ പെയിന്റ് ചെയ്തു അതിഥി തൊഴിലാളികൾ: ഇവരുടെ മനസിന്‌ നന്ദി പറഞ്ഞുകൊണ്ട് ഗ്രാമവാസികൾ

കൊറോണ വൈറസ് ഭീതി പരത്തുന്ന വേളയിൽ തങ്ങൾക്ക് കരുതൽ തന്നതിന്റെ നന്ദി സൂചകമായി നിരീക്ഷണത്തിൽ സ്കൂൾ കെട്ടിടം പെയിന്റ് അടിച്ചു അതിഥി തൊഴിലാളികൾ. രാജസ്ഥാനിലെ സികറിലാണ് തങ്ങൾക്ക് ഗ്രാമത്തിൽ നിന്നും ലഭിച്ച സഹായത്തിന്റെ ഫലമായി ഇത്തരത്തിൽ നന്മ പ്രവർത്തി ചെയ്തു കൊടുത്തത്. 54 തൊഴിലാളികളാണ് ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വര്ഷങ്ങളായി പെയിന്റ് അടിക്കാതെ കിടന്ന സ്കൂൾ തങ്ങൾ പെയിന്റ് അടിച്ചു നൽകാമെന്ന് പറഞ്ഞതിനെ തുടർന്ന് ഗ്രാമ മുഖ്യനും ഗ്രാമവും അവർക്ക് പിന്തുണ നൽകികൊണ്ട് പെയിന്റ് വാങ്ങി നൽകുകയും ചെയ്തു.

ഗ്രാമവാസികൾ അതിഥി തൊഴിലാളികളുടെ ഇത്തരം ഒരു സഹായത്തിൽ ഏറെ സന്തോഷവൻമാരായിരിക്കുകയാണ്. ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് സ്കൂൾ കെട്ടിടത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. സമൂഹ മാധ്യമങ്ങളും ഇവരുടെ ee പ്രവർത്തിയ്ക്ക് വളരെയധികം പിന്തുണ നൽകുന്നുണ്ട്. ഇവരുടെ കൈയ്യിൽ വലിയ രീതിയിലുള്ള പണം ഉണ്ടാകില്ല. എന്നാൽ വിശാലമായ മനസുണ്ടെന്ന് സമൂഹമാധ്യമങ്ങളിലും ചൂണ്ടികാട്ടുന്നു.

Also Read  പൗരത്വ നിയമത്തെ അനുകൂലിച്ചു ഒവൈസിയുടെ തട്ടകത്തിൽ അമിത് ഷായുടെ പടുകൂറ്റൻ റാലി