കോവിഡ് 19: നിരീക്ഷണത്തിലിരുന്ന അഞ്ചുപേർ ഹോസ്പിറ്റലിൽ നിന്നും ചാടിപ്പോയി

കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ഐസുലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുരുന്ന അഞ്ചുപേർ ചാടിപ്പോയി. നാഗ്പൂരിലെ മയോ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. പരിശോധിച്ചവരിൽ ഒരാളുടെ ഫലം നെഗറ്റീവും ബാക്കി നാല് പേരുടെ റിസൾട്ട്‌ വരാനിരിക്കെയുമാണ് ഇവർ ചാടിപോകുന്നത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുകയും കണ്ടെത്തുകയും ചെയ്തെന്നു പോലീസ് ഹോസ്പിറ്റൽ അധികൃതരെ അറിയിച്ചു. ഇന്നലെ നാഗ്പൂരിൽ രണ്ട് പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ചിരുന്നു. ഇതോടെ നഗരത്തിൽ വൈറസ് ബാധിതരുടെ എണ്ണം മൂന്നായി.

മഹാരാഷ്ട്രയിൽ ആകെ 19 പേർക്ക് വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നത് പൂന, മുംബൈ, നാഗ്പുർ, താനെ എന്നിവിടങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ വ്യാപനം തടയാനായി തിയേറ്ററുകളും, ജിമ്മുകളും, നീന്തൽകുളങ്ങളുമെല്ലാം മാർച്ച്‌ മുപ്പത് വരെ അടച്ചിടാൻ മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഏപ്രിൽ 15 വരെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും താത്കാലികമായി റദ്ദാക്കാനും കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 82 ആയി ഉയർന്നു. രണ്ട് പേർ കോറോണ പിടിപെട്ട് മരിക്കുകയും ചെയ്തിട്ടുണ്ട്.

  കോവിഡ് 19: ഡൽഹിയിൽ മതസമ്മേളനം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ ജെ.എൻ.യുവിലെ മുസ്ലിം വിദ്യാർത്ഥികളുടെ പ്രധിഷേധം

Latest news
POPPULAR NEWS