കോവിഡ് 19 പടരുമ്പോൾ എയർ ഇന്ത്യയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പാകിസ്ഥാൻ രംഗത്ത്

ഡൽഹി: കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുമ്പോൾ എയർ ഇന്ത്യ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനത്തെ അഭിനന്ദിച്ചു കൊണ്ട് പാകിസ്ഥാനും ഇറാനും രംഗത്ത്. ഇന്ത്യയ്ക്ക് പാകിസ്ഥാന്‍റെ വ്യോമ ഗതാഗത നിയന്ത്രണ വിഭാഗമാണ് ഇത് സംബന്ധിച്ച് അഭിനന്ദനം അറിയിച്ചത്. അന്താരാഷ്ട്രതലത്തിൽ കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വ്യോമഗതാഗതവും സ്തംഭിച്ചിരിക്കവെ ഇന്ത്യയുടെ മനുഷ്യത്വപരമായ പ്രവർത്തിയെ അഭിനന്ദിക്കുന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥന്‍റെ വാക്കുകൾ ഭാരതീയൻ എന്ന നിലയിൽ കേൾക്കുമ്പോൾ അഭിമാനം കൊണ്ട് തലയുയർത്തി നിൽക്കാൻ തോന്നുന്നുവെന്ന് എയർ ഇന്ത്യ വിമാനത്തിന്റെ സീനിയർ ക്യാപ്റ്റൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read  കൊറോണയെ നേരിടാൻ ഓപ്പറേഷൻ നമസ്‌തെയുമായി ഇന്ത്യൻ സൈന്യം

തങ്ങൾ പാകിസ്ഥാനിലെ വ്യോമ ഗതാഗത നിയന്ത്രണ മേഖലയിൽ പ്രവേശിച്ചപ്പോൾ പാക് ഉദ്യോഗസ്ഥൻ പറഞ്ഞത് അസ്സലാമുഅലൈക്കും, ഫ്രാങ്കഫർട്ടിലേക്കുള്ള ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ആശംസകൾ നേരുന്നു എന്നും, ലോകമാകമാനം പകർച്ചവ്യാധികൾ പടരുമ്പോൾ നിങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദൈവത്തിന്റെ നാമത്തിൽ ആശംസകൾ നേരുന്നുവെന്നും പാക്ക് ഉദ്യോഗസ്ഥൻ പറഞ്ഞു.