കോവിഡ് 19: പി എം കെയറിലേക്ക് രണ്ട് ലക്ഷം രൂപ സംഭവനയുമായി ധീരജവാന്റെ ഭാര്യ: അഭിമാനമെന്നു ബിപിൻ റാവത്ത്

ഡൽഹി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പി എം കെയറിലേക്ക് രണ്ടുലക്ഷം രൂപ സംഭാവന നൽകി വീരമൃതു വരിച്ച ജവാന്റെ ഭാര്യ. ഇന്ത്യ പാക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ഹവിൽദാറിന്റെ ഭാര്യ 82 കാരിയായ ഉത്തരാഖണ്ഡ് അഗസ്ത്യമുനി സ്വദേശിനിയായ ദർശനിയാണ് തന്റെ സമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം നൽകിയത്.

തുക നൽകിയതിനെ തുടർന്ന് ദർശനി ദേവിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തിയത്. സംയുക്ത സൈനിക മേധാവിയായ വിപിൻ റാവത്തും ദർശനി ദേവിയെ അഭിനന്ദിച്ചു രംഗത്തെത്തി. ഇതിൽ അഭിമാനിക്കുന്നുവെന്നും എല്ലാവരും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ രാജ്യം പ്രതിസന്ധി നേരിടുമ്പോൾ തങ്ങളാൽ കഴിയും വിധത്തിൽ ചെറുതും വലുതുമായ രീതിയിലുള്ള സഹായങ്ങൾ പലരും ചെയ്യുന്നുമുണ്ട്.

Also Read  കശ്മീർ ജനതയ്ക്ക് സൗജന്യ റേഷൻ വിതരണവുമായി സൈന്യം: നന്ദിയോടെ കാശ്മീർ ജനത