കോവിഡ് 19: പൊതു സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം വെട്ടികുറയ്ക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു പൊതു സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം വെട്ടികുറയ്ക്കരുതെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. കൂടാതെ ദിവസ ശമ്പളത്തിൽ ജോലി ചെയ്യുന്നവരെയും കരാർ ജോലിക്കാരെയും പിരിച്ചു വിടരുതെന്നും കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ഏറ്റവും കൂടുതൽ വൈറസ് റിപ്പോർട്ട്‌ ചെയ്തത് മഹാരാഷ്ട്രയിൽ നിന്നുമാണ്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്.

  ഡൽഹിയിൽ കലാപകാരികൾ ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചു കേട്ടാൽ ഞെട്ടും: വെളിപ്പെടുത്തലുമായി പോലീസും ഡോക്ടർമാരും

Latest news
POPPULAR NEWS