കോവിഡ് 19 ; പ്രതിദിന രോഗ വർധനവിൽ കേരളം നാലാം സ്ഥാനത്ത്

സംസ്ഥാനത്തു കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് വർദ്ധന നിരക്കിൽ കേരളം ഒന്നാമത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട്‌ ചെയ്‌ത കോവിഡ് കണക്കുകൾ സംസ്ഥാനത്തു വൻ ആശങ്ക സൃഷിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെ മറികടന്നാണ് കേരളത്തിലെ പുതിയ രോഗ വ്യാപനം.

മഹാരാഷ്ട്ര, കർണാടക, ആന്ദ്രപ്രാദേശ് എന്നീ സംസ്ഥാനങ്ങളിൽ ആണ് കേരളത്തേക്കാൾ കൂടുതൽ രോഗികൾ നിലവിൽ ഉള്ളത്. പ്രതിദിന രോഗ വർധനവിൽ ഇപ്പോൾ കേരളം നാലാം സ്ഥാനത്താണ്. രാജ്യത്തെ രോഗവ്യാപന കണക്കുകൾ താരതമ്യം ചെയ്‌താൽ കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 30% വർധനവാണ് ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ നാല് ദിവസത്തെ ദേശിയ ശരാശരി 8.8ആണെങ്കിൽ കേരളത്തിൽ ഇതു 10.8എന്ന കണക്കിലാണ്.

ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആറാമത് എത്തിയിരിക്കുകയാണ്. നിലവിൽ 45919 പേരാണ് ചികിത്സയിൽ ഉള്ളത്. ആരോഗ്യ മേഖലയെ ഏറെ സമ്മർദ്ദത്തിലാകുന്ന കണക്കുകൾ ആണ് ഇനിയുള്ള ദിവസങ്ങളിൽ വരാൻ പോകുന്നത് എന്ന നിഗമത്തിലാണ് ആരോഗ്യ വകുപ്പ്.